05 March Friday

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; ഗുണ്ടാ നേതാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021

ആലപ്പുഴ > മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിലായി. കോട്ടയം സ്വദേശി  ഷംസ് ആണ് അറസ്റ്റിലായത്. സ്വർണക്കടത്ത് സംഘം ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷൻ നൽകിയത് ഷംസിൻ്റെ സംഘത്തിനാണ്. ഷംസിൻ്റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു.

തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരുൾപ്പെടുന്ന സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top