Latest NewsNewsIndia

ഇനി ചൈനയും, പാകിസ്ഥാനും വിറയ്ക്കും അത്യാധുനിക മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് രാജ്യം.

ഏറ്റവും അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷങ്ങൾകൊണ്ട് കൊണ്ട് തകർത്തുകളയാൻ ശേഷിയുള്ള ആധുനിക മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനത്തിന്റെ ഏ‌റ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ച ഈ മിസൈല്‍.

സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഒഡീഷയിലെ ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്തുനിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ അറിയിച്ചു. പരീക്ഷണത്തില്‍ എല്ലാ കാര്യങ്ങളും ശരിയാംവിധം പ്രവര്‍ത്തിച്ചുവെന്നും ഡി.ആര്‍.ഡി.ഒ അധികൃതര്‍ പറഞ്ഞു. ശത്രുക്കള്‍ തൊടുത്തുവിടുന്ന മിസൈലുകളെ എതിര്‍ത്ത് തകര്‍ക്കാനും കരയില്‍ നിന്ന് വായുവിലൂടെയെത്തുന്ന ശത്രുക്കളെ തകര്‍ക്കാനും സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോക്ക‌റ്റുകള്‍ക്ക് കഴിയും.

കഴിഞ്ഞ മാസത്തിലും വെര്‍ടിക്കല്‍ ലോഞ്ച് ഷോട്ട് റെയിഞ്ജ് സര്‍ഫസ് ടു എയര്‍ മിസൈല്‍ (വി.എല്‍.എസ്‌.ആ‌ര്‍.എസ്‌.എ.എം) എന്ന ചെറു ദൂരങ്ങളില്‍ ശക്തമായ പ്രഹരശേഷിയുള‌ള മിസൈല്‍ ഡി.ആര്‍.ഡി.ഒ പരീക്ഷിച്ചിരുന്നു. വായുവിലൂടെ വളരെ അടുത്തുനിന്നുള‌ള ആക്രമണങ്ങളെ നിയന്ത്രിക്കാനും തടുക്കാനും ഈ മിസൈല്‍ കൊണ്ട് കഴിയും. നേരത്തെ ഈ മിസൈല്‍ നാവികസേനയും വിജയകരമായി പരീക്ഷിച്ചിരുന്നു. രണ്ട് പരീക്ഷണങ്ങളിലും  മിസൈല്‍ കൃത്യമായി നിശ്ചിത ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുറഞ്ഞ ദൂരത്തിലും, പരമാവധി ദൂരത്തിലും നടത്തിയ  മിസൈല്‍ പരീക്ഷണം ഫലം കണ്ടതായും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button