ന്യൂഡൽഹി
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ(എംസിഡി) അഞ്ച് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണ പരാജയം. സിറ്റിങ്ങ് സീറ്റും നഷ്‌ടപ്പെട്ടു. എഎപി നാലിടത്തും കോൺഗ്രസ് ഒരിടത്തും ജയിച്ചു.
കല്യാൺപുരി, ത്രിലോക്‌പുരി, രോഹിണി–-സി, ഷാലിമാർ ബാഗ് നോർത്ത് എന്നിവിടങ്ങളില്‍ എഎപി ജയിച്ചു. ഷാലിമാർ ബാഗ് നോർത്ത് ബിജെപിയിൽനിന്നും രോഹിണി ബിഎസ്‌പിയിൽനിന്നും പിടിച്ചെടുത്തു. ചൗഹാൻബംഗർ എഎപിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു.
അടുത്ത വർഷം എംസിഡിയിലെ 272 സീറ്റിലേക്കുംതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉപതെരഞ്ഞെടുപ്പ് ഫലം 15 വർഷമായി നഗരസഭ ഭരിക്കുന്ന ബിജെപിയെ ഞെട്ടിച്ചു. എഎപി 46.10 ശതമാനം വോട്ട് നേടി. ബിജെപിയുടെ വോട്ടുവിഹിതം 27.29 ആയി കുറഞ്ഞു. കോൺഗ്രസിനു ലഭിച്ചത് 21.84 ശതമാനം വോട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..