Latest NewsNewsIndia

കാര്‍ ഇടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ പശുവിന്റെ വയറ്റില്‍ 71 കിലോ മാലിന്യം

ഫരീദാബാദ്: : അപകടത്തില്‍ പരിക്കേറ്റ ഗര്‍ഭിണിയായ പശുവിനെ ചികിത്സിച്ച മൃഗ ഡോക്ടര്‍മാര്‍ ഞെട്ടി. നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കൂടാതെ ജീര്‍ണിക്കാന്‍ കഴിയാത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്ന ഗ്ലാസ്, സ്‌ക്രൂ, പിന്‍ തുടങ്ങിയവയും വയറ്റില്‍ കണ്ടെത്തി. നിരവധി മാസങ്ങള്‍ കൊണ്ട് ഇവ ശരീരത്തിന് അകത്ത് എത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Read Also :  സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ശ്രീ എം വിവാദത്തിന് തിരശ്ശീല വീണു, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

ഹരിയാന ഫരീദാബാദിലാണ് സംഭവം. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുവിനെയാണ് കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ മൃഗാശുപത്രയില്‍ എത്തിച്ചു. വയറ്റില്‍ ചവിട്ടുന്നത് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വയറ്റില്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരം കണ്ടെത്തിയത്. വേദന കൊണ്ടാണ് വയറ്റില്‍ ചവിട്ടുന്നത്. എക്‌സ്‌റേയിലാണ് മാലിന്യം കണ്ടെത്തിയത്.അതിന്‍റെ കുട്ടിക്ക് വളരാനുള്ള സ്ഥലം പോലും പശുവിന്‍റെ വയറ്റിലുണ്ടായിരുന്നില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരിലൊരാള്‍ പറഞ്ഞു.

ഇതിനുമുമ്പ് ഹരിയാനയില്‍ തെരുവില്‍ അലഞ്ഞിരുന്ന ഒരു പശുവിന്‍റെ വയറ്റില്‍ നിന്ന് 50 കിലോയോളം മാലിന്യം പുറത്തെടുത്തിരുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തെരുവുകളില്‍ ഏകദേശം 50 ലക്ഷത്തോളം പശുക്കള്‍ അലയുന്നുണ്ട്.

Related Articles

Post Your Comments


Back to top button