KeralaLatest NewsNewsIndia

സൗജന്യ സേവനങ്ങൾ നിർത്തലാക്കി തപാൽ ബാങ്ക്: ഇനി ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കും

തപാൽ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കുന്നു. ഇന്ത്യാ തപാൽ ബാങ്കാണ് ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ ഇടപടിലും, നിരക്കിനൊപ്പം ജി.എസ്.ടി കൂടി ഇടപാടുകാരിൽ നിന്ന് ഈടാക്കും. ഏപ്രില്‍ ഒന്ന് മുതലാണ് നിയമം നിലവില്‍ വരുക.

ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍, മാസത്തില്‍ നാല് തവണ ചാര്‍ജില്ലാതെ പണം പിന്‍വലിക്കാം. മുമ്പ് ഉണ്ടായിരുന്ന വാതില്‍പ്പടി നിക്ഷേപത്തിനും, പിന്‍വലിക്കലിനും ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് പുനഃസ്ഥാപിച്ചതാണോ എന്നറിയില്ലെന്നാണ് ബാങ്കിന്റെ കേരള ഘടകം നല്‍കുന്ന വിശദീകരണം.

ഇത് സംബന്ധിച്ച്‌ സര്‍ക്കുലറില്‍ വ്യക്തതയില്ല. എന്നാല്‍, നിക്ഷേപത്തിനും പിന്‍വലിക്കലിനും തുക ഈടാക്കാന്‍ ആരംഭിക്കുകയാണ് എന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്.

Post Your Comments


Back to top button