ഒരോവറിൽ ആറ് സിക്‌സറുകൾ പായിച്ച് യുവരാജ് സിങ്ങിനെ റെക്കോർഡിനൊപ്പമെത്തി വിൻഡീസ് താരം കൈറോൺ പൊള്ളാർഡ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പൊള്ളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗ്.
Read Also : വാക്‌സിന്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്‌വെയറുമായി ഗവേഷകർ
ചെറിയ ലക്ഷ്യമാണ് ശ്രീലങ്ക വിന്‍ഡീസിന് മുന്നില്‍ വെച്ചതെങ്കിലും ആതിഥേയരുടെ മികച്ച തുടക്കത്തിന് ശേഷം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് ലങ്കന്‍ നിര ആദ്യം നടത്തിയത്. എവിന്‍ ലൂയിസും ലെന്‍ഡല്‍ സിമ്മണ്‍സും നല്‍കിയ സ്വപ്ന തുല്യ തുടക്കത്തിന് ശേഷം അകില ധനന്‍ജയ ലൂയിസ്, ഗെയില്‍, പൂരന്‍ എന്നീ വമ്പന്മാരെ വീഴ്ത്തി തന്റെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയപ്പോള്‍ 52/0 എന്ന നിലയില്‍ നിന്ന് 52/3 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് വീണു.
തുടര്‍ന്ന് ക്രീസിലെത്തിയ പൊള്ളാര്‍ഡ് ഹാട്രിക്ക് ഹീറോയെ തിരഞ്ഞ് പിടിച്ച് ഒരോവറില്‍ ആറ് സിക്സ് പായിച്ചപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിന് യുവരാജിന്റെ കൈയ്യില്‍ നിന്നേറ്റ പ്രഹരത്തിന്റെ അനുഭവം അകില ധനന്‍ജയയും ഏറ്റുവാങ്ങുന്നതാണ് ആന്റിഗ്വ സാക്ഷ്യം വഹിച്ചത്.
Skipper @KieronPollard55 hits six 6’s in the 6th over of the match! 💥
Watch as the #MenInMaroon celebrate #WIvSL 🏏🌴 pic.twitter.com/ooU9D7QqoO
— Windies Cricket (@windiescricket) March 4, 2021
തന്റെ സ്പെല്‍ അവസാനിക്കുമ്പോള്‍ 4 ഓവറില്‍ 62 റണ്‍സാണ് അകില വഴങ്ങിയത്. അതില്‍ പൊള്ളാര്‍ഡ് ഒരോവറില്‍ നിന്ന് നേടിയ 36 റണ്‍സ് അടങ്ങുന്നു.
Post Your Comments