ടൂറിൻ
ഇറ്റലിയിലും ഗോളടിയിൽ വിസ്‌മയം തീർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്‌പെസിയക്കെതിരായി ലക്ഷ്യംകണ്ടതോടെ ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ 20 ഗോളായി.
കഴിഞ്ഞ 12 സീസണിലും യൂറോപ്പിൽ 20 ലീഗ് ഗോൾ നേടുന്ന ആദ്യകളിക്കാരനുമായി ഈ യുവന്റസുകാരൻ. കളി യുവന്റസ് 3–-0ത്തിന് ജയിച്ചു. റൊണാൾഡോയുടെ കളിജീവിതത്തിലെ 600–-ാം ലീഗ് മത്സരമായിരുന്നു ഇത്.
അൽവാരോ മൊറാട്ടയും ഫെഡറികോ കിയേസയും യുവന്റസിന്റെ മറ്റ് ഗോളുകൾ നേടി. 24 കളിയിൽ 49 പോയിന്റുമായി മൂന്നാമത് തുടരുകയാണവർ. നിലവിലെ ചാമ്പ്യൻമാരാണ് യുവന്റസ്. ഇന്റർ മിലാനാണ് ഒന്നാമത്. എസി മിലാൻ രണ്ടാമതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..