04 March Thursday

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കൊച്ചി> താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി.എന്നാല്‍ തുടര്‍ നടപടികള്‍ പത്ത് ദിവസത്തേക്ക്
 മാറ്റിവെയ്ക്കാനും കോടതി സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ ചോദ്യം ചെയ്ത് പിഎസ് സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

വിവിധ വകുപ്പുകള്‍ക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടീസയച്ച കോടതി പത്ത് ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചു. കില,കെല്‍ട്രോണ്‍,ഈറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സാക്ഷരത മിഷന്‍, യുവജന കമ്മീഷന്‍, ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, എല്‍ബിഎസ്, വനിതാ കമ്മീഷന്‍, സ്‌കോള്‍ കേരള, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top