കോട്ടയം
കോൺഗ്രസിൽ മതത്തിന്റെ പേരിലുള്ള സംവരണ സീറ്റുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭൂരിപക്ഷ സമുദായാംഗങ്ങൾ അവഗണിക്കപ്പെടുകയാണ്. ജിഹാദി കോൺഗ്രസ് എന്നൊരു പുതിയ ഗ്രൂപ്പ് കോൺഗ്രസിൽ രൂപപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായ അംഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയതിനെതിരെ മുസ്ലിംലീഗ് എന്തിനാണ് സമരം ചെയ്തതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. കോൺഗ്രസിന്റെ അനുമതിയോടെയാണോ ലീഗ് മുസ്ലിം സംഘടനകളെ വിളിച്ച് യോഗം നടത്തിയത്? ലീഗിനെ തള്ളിപ്പറയാൻ ഉമ്മൻചാണ്ടി തയ്യാറാണോ? ലൗ ജിഹാദിന്റെ കാര്യത്തിൽ ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..