ന്യൂഡൽഹി> പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് 81 ശതമാനം ഫലസിദ്ധിയുണ്ടെന്ന് റിപ്പോർട്ട്.
മൂന്നാംഘട്ട സുരക്ഷാ പരീക്ഷണത്തിലാണ് ഈ വിലയിരുത്തല്‍. ജനിതകമാറ്റം സംഭവിച്ച വൈറസിനെ നേരിടാൻ കോവാക്സിന്‍ പ്രാപ്‌തമാണെന്ന്- ഭാരത് ബയോടെക് ചെയർമാന്‍ ഡോ. കൃഷ്‌ണാഎല്ല അവകാശപ്പെട്ടു.
മൂന്നാംഘട്ട പരീക്ഷണം 25,800 പേരില്‍ നടത്തി. എട്ട് മാസത്തിനുള്ളിൽ രാജ്യത്ത് വികസിപ്പിച്ച കോവാക്‌സിൻ കൈവരിച്ച പുരോഗതി ആഗോള ശ്രദ്ധേയമാണെന്ന് ഐസിഎംആർ ഡയറക്ടർജനറൽ ഡോ. ബൽറാം ഭാർഗവ പ്രതികരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്‌ച വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..