Latest NewsNewsIndia

2020 ലെ മിന്നും താരമായി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട താരം :ബാര്‍ക് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: 2020 ലെ മിന്നും താരമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വ്യക്തിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രോഡ്കാസ്റ്റ് ഓഡിയോ റിസര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) തയ്യാറാക്കിയ 2019-20 ലെ വാര്‍ഷിക ടിവി വ്യൂവര്‍ഷിപ്പ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മോദിയുടെ പൊതു അഭിസംബോധനകള്‍, കോവിഡ് വാക്സിന്റെ കയറ്റുമതി മുതല്‍ ഇടനിലക്കാരുടെ സമരം വരെയുള്ള വിഷയങ്ങളിലെ പ്രസംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

Read Also :അനുരാഗ് കശ്യപിന്റെയും താപ്സി പന്നുവിന്റെയും വസതിയിൽ പരിശോധന ; 650 കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി

മോദിയുടെ അഭിമുഖങ്ങള്‍, അന്താരാഷ്ട്ര പരിപാടികളിലെ പ്രസംഗങ്ങള്‍, രാജ്യത്തോടുള്ള അഭിസംബോധനകള്‍, അല്ലെങ്കില്‍ വനത്തിലൂടെയുള്ള സാഹസിക യാത്ര തുടങ്ങി ജനങ്ങള്‍ വളരെയധികം കണ്ടിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ രണ്ടു മണിക്കൂറിലേറെ നീണ്ട ചെങ്കോട്ട പ്രസംഗത്തിന് 133 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ഓരോ തവണയും സംപ്രേഷണം ചെയ്തപ്പോള്‍, വിനോദ, സിനിമാ, കുട്ടികള്‍ക്കായുള്ള ചാനലുകളുടെ പ്രേക്ഷകരില്‍ കാര്യമായ കുറവ് വന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് വിളക്കുകള്‍ അണച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഒന്‍പത് മിനിറ്റില്‍ ടിവി പ്രേക്ഷകരില്‍ 60 ശതമാനത്തിന്റെ ഇടിവ് വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Articles

Post Your Comments


Back to top button