Latest NewsIndia

ഗംഗാ നദിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി: അടുത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ കർശന പരിശോധന

പരിശോധനയ്ക്ക് ശേഷം മലിനീകരണത്തില്‍ വന്ന വ്യത്യാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ലക്‌നൗ : ഗംഗാനദീ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ച്‌ ഉത്തര്‍പ്രദേശ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്(യുപിപിസിബി). ഗംഗാനദീ തീരത്തെ ടാനറികള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളിലായിരിക്കും പരിശോധന നടത്തുക. ഏപ്രിലില്‍ ആരംഭിക്കുന്ന പരിശോധന ജൂണ്‍ വരെ നീളുമെന്നും അധികൃതര്‍ അറിയിച്ചു.

ഗംഗാനദീ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നത് സംബന്ധിച്ചുള്ള വിശകലനം നടത്തുകയാണ് പുനഃപരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. കണക്ക് പ്രകാരം 1000 ത്തോളം വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൂടുതലും കാന്‍പൂര്‍- പ്രയാഗ് രാജ് പ്രദേശത്താണുള്ളത്. പരിശോധനയ്ക്ക് ശേഷം മലിനീകരണത്തില്‍ വരുന്ന വ്യത്യാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

read also: ‘ആര്‍എസ്‌എസ് രാജ്യസ്‌നേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പാഠശാല, രാഹുലിന് മനസ്സിലാകില്ല’ : പ്രകാശ് ജാവദേക്കര്‍

മലിനീകരണം കുറയ്ക്കാനായി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും വിലയിരുത്തും. മുതിര്‍ന്ന പരിസ്ഥിതി എന്‍ജിനിയര്‍ വി.കെ. സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു ശേഷം രാം ഗംഗ, ഗോമതി നദി എന്നിവയുടെ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളിലും പരിശോധന നടത്തും. ജല മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്.

Related Articles

Post Your Comments


Back to top button