04 March Thursday

ചൈനീസ്‌ പീപ്പിൾസ്‌ 
കോൺഗ്രസിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


ബീജിങ്
ചൈനീസ് പീപ്പിള്‍സ് കോണ്‍​ഗ്രസിന് വെള്ളിയഴ്ച ബീജിങ്ങില്‍ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കോവിഡ് മുന്‍കരുതലിന്റെ ഭാ​ഗമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും മിക്ക പ്രതിനിധികളും പങ്കെടുക്കുക.

കോവിഡ് പ്രതിസന്ധി അതിജീവിച്ച ചൈന ദീര്‍ഘകാലലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതികള്‍ കോണ്‍​ഗ്രസില്‍ അവതരിപ്പിക്കും.  സാങ്കേതികരം​ഗത്ത്‌ ലോകശക്തിയാകുകയാണ് സുപ്രധാന മുന്‍​ഗണനയെന്ന് ഒക്ടോബറില്‍ ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് മൊബൈല്‍, ലാപ്ടോപ്‌ കമ്പനികള്‍ക്ക് അമേരിക്ക ചിപ്പ് അടക്കമുള്ള സാങ്കേതികഘടകങ്ങള്‍ കൈമാറുന്നത് വിലക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചൈനീസ് സേനയ്ക്കായുള്ള സാമ്പത്തിക വകയിരുത്തലിനെക്കുറിച്ചുള്ള പ്രഖ്യാപനവും കോണ്‍​ഗ്രസിലുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top