KeralaLatest NewsNews

വിസിറ്റിംഗ് വിസയിലെത്തിയ യുവതി മരിച്ചനിലയില്‍, മരണം നടന്നത് തൊട്ടരുകില്‍ ഭര്‍ത്താവും മക്കളും ഉള്ളപ്പോള്‍

കാരണം കണ്ടെത്താനാകാതെ പൊലീസ്

 

മലപ്പുറം: സൗദിയില്‍ വിസിറ്റിംഗ് വിസയിലെത്തിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജിദ്ദ ശറഫിയ ബാഗ്ദാദിയ സിറ്റി മാക്‌സിന് സമീപത്തെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ യുവതി മരിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബവും പൊലീസും.

Read Also : ഭാര്യ ഇറക്കിവിട്ടെന്ന് പറഞ്ഞ് തട്ടിയത് കോടികൾ; ഇഎംസിസി ഡയറക്ടർ ഒരു തട്ടിപ്പ് വീരൻ, കോടികൾ നഷ്ടപ്പെട്ടത് നിരവധി പേർക്ക്

മലപ്പുറം തിരൂരങ്ങായി സ്വദേശി റാഷിദിന്റെ ഭാര്യ മുബഷിറയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് മുബഷിറ വിസിറ്റിംഗ് വിസയില്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്ത് എത്തുന്നത്. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ജിദ്ദയിലെ ഒരു ബേക്കറിയിലെ ജീവനക്കാരനാണ് റാഷിദ്. എല്ലാവരും ഒരുമിച്ച് ഒരുമുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് മുബഷിറയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തൊട്ടടുത്ത മുറിയില്‍ മുബഷിറയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റാഷിദ് മൊഴി നല്‍കിയിട്ടുള്ളത്. റാഷിദും മക്കളും തൊട്ടടുത്ത മുറിയില്‍ തന്നെയുണ്ടായിരുന്നു. ഏറെ നേരം മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് റാഷിദ് മുറിയുടെ വാതില്‍ പൂട്ട് പൊളിച്ച് തുറക്കുകയായിരുന്നു.

ഈ സമയത്തിനകം മുബഷിറ മരിച്ചിരുന്നു. മരണത്തിന്റെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഭര്‍ത്താവുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നതായി ആര്‍ക്കും അറിയില്ല. ഇരുവരും തമ്മില്‍ വളരെ സ്‌നേഹത്തിലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കോവിഡ് കാലത്ത് നാട്ടിലേക്ക് വന്നാല്‍ ജോലി നഷ്ടമാകുമെന്നോര്‍ത്താണ് റാഷിദ് കുടുംബത്തെ ജിദ്ദയിലേക്ക് കൊണ്ടുവന്നത്. മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചുവരുന്നുണ്ട്.

 

Related Articles

Post Your Comments


Back to top button