KeralaLatest NewsNews

പാലാരിവട്ടം പാലം ഉടൻ സർക്കാരിന് കൈമാറും; അഭിമാന നിമിഷമെന്ന് ഇ. ശ്രീധരൻ

കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂർത്തിയാകും. പരിശോധനാ റിപ്പോർട്ട് ഉച്ചയോടെ ഡി.എം.ആർ.സി സർക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്‌ളൈഓവറിന്റെ നിർമാണം നാളെ പൂർത്തിയാകുമെന്ന് ഇ ശ്രീധരൻ അറിയിച്ചു. ഡിഎംആർസി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാന ദിവസമിതാണെന്നും തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകുന്നതിന് മുമ്പ് ഡിഎംആർസിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയിൽ നിന്നും രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് സന്തോഷ മുഹൂർത്തമാണ്. പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക നന്ദി. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.’- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളിൽ പാലം ആർ ബി ഡി സി കെയ്ക്ക് കൈമാറുമെന്നും ശ്രീധരൻ അറിയിച്ചു.

Read Also :  പ്രായത്തിൻ്റെ പേരിൽ മെട്രോമാനെ കളിയാക്കിയ ശശി തരൂരിനും സിദ്ധാർത്ഥിനും ഇതിലും മികച്ച മറുപടി നൽകാനില്ല !

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button