വാഷിങ്ടണ്‍
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ആദ്യ തിരിച്ചടി. പ്രസിഡന്റിന്റെ ബജറ്റ്കാര്യ മേധാവി തസ്തികയിലേക്ക് ബൈഡൻ നാമനിര്‍ദേശം ചെയ്‌ത ഇന്ത്യനമേരിക്കന്‍ നയവിദഗ്ധയായ നീര ടണ്ഡന്‍ പിന്‍വാങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുമ്പ് നടത്തിയ പ്രതികരണങ്ങളുടെ പേരില്‍ ചില ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ നിന്നടക്കം രൂക്ഷവിമര്‍ശമുയര്‍ന്നതോടെയാണ് വൈറ്റ്ഹൗസിലെ അതിനിര്‍ണായകമായപദവി അമ്പതുകാരിക്ക് നഷ്ടമാകുന്നത്.
ഇടതുപക്ഷ സ്വാധീനമുള്ള നയരൂപീകരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിന്റെ (സിഎപി) മേധാവിയാണ് നീര. ഇന്ത്യയില്‍ നിന്ന് അറുപതുകളുടെ അവസാനം അമേരിക്കയില്‍ കുടിയേറിയവരാണ് മാതാപിതാക്കള്‍.
നാമനിര്‍ദേശം പിന്‍വലിക്കാനുള്ള നീരയുടെ അഭ്യര്‍ഥന ബൈഡന് അംഗീകരിച്ചു. അവരെ മറ്റേതെങ്കിലും സുപ്രധാന ചുമതല ഏല്‍പ്പിക്കുമെന്ന സൂചനയും നൽകി.
ആദ്യമായാണ് ഭരണതലത്തിലെ ഉന്നതപദവിയിലേക്കുള്ള ബൈഡന്റെ നാമനിര്‍ദേശം സെനറ്റ് പിന്തുണയില്ലാത്തതിനാല്‍ പിന്‍വലിക്കേണ്ടിവരുന്നത്. സെനറ്റ് അംഗീകാരം ആവശ്യമായ 23 നിയമനങ്ങളില്‍ 11 എണ്ണവും ഇതിനോടകം അംഗീകരിക്കപ്പെട്ടു. നീരയുടെ നാമനിര്‍ദേശം സെനറ്റിന് മുന്നിലെത്തുന്നതിന് മുന്നോടിയായി അവരുടെ മുന്‍ ട്വീറ്റുകള്‍ ചര്‍ച്ചയാവുകയായിരുന്നു. ആയിരത്തോളം ട്വീറ്റുകള്‍ അവര്‍ ഡിലീറ്റ് ചെയ്യുകയും ട്വിറ്റര്‍ പ്രതികരണങ്ങളോട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..