Latest NewsNewsIndia

ബിജെപി വിട്ട് തൃണമൂലിൽ ചേർന്നതിന് എന്നെ ഞാൻ തന്നെ ശിക്ഷിക്കുന്നു; പൊതുവേദിയിൽ ഏത്തമിട്ട് നേതാവ്

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സുശാന്ത പാൽ ബിജെപിയിൽ ചേർന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

നേരത്തെ ബിജെപി വിട്ട് തൃണമൂലിൽ ചേർന്നതിന് അദ്ദേഹം ജനങ്ങളോട് മാപ്പപേക്ഷിക്കുകയും ചെയ്തു. 2005 ൽ താൻ ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇടത് മുന്നണിയെ പരാജയപ്പെടുത്താനായിരുന്നു ആ നീക്കം. എന്നാൽ ഇപ്പോൾ താൻ ചെയ്ത പാപത്തിന് മാപ്പ് ചോദിക്കുന്നുവെന്ന് സുശാന്ത പാൽ പറഞ്ഞു. തുടർന്ന് വേദിയിൽ ജനങ്ങൾക്ക് മുന്നിൽ ഏത്തമിട്ടാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.

Read Also  :  കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കേന്ദ്ര ധനകാര്യമന്ത്രി

അതേസമയം ബംഗാളിൽ ബിജെപിയ്ക്ക് വൻ ജനപിന്തുണ ലഭിക്കുന്നതിന്റെ ആശങ്കയിലിരിക്കുമ്പോഴാണ് തൃണമൂലിന് തിരിച്ചടിയായി നേതാക്കൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്. തൃണമൂലിന്റെ പതനം മുന്നിൽ കണ്ടാണ് കൂടുതൽ നേതാക്കളും പാർട്ടി വിടുന്നത്.

 

Related Articles

Post Your Comments


Back to top button