04 March Thursday

കോഴിക്കോട്‌ നിർത്തിയിട്ട കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


കോഴിക്കോട്‌ > സരോവരം പാർക്കിനടുത്ത്‌ നിർത്തിയിട്ട ടാക്‌സി കാർ കത്തിനശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ്‌ പുലർച്ചെ രണ്ടോടെ തീപിടിച്ചത്‌. കാർ പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ആംബുലൻസിനും കേടുപാട്‌ പറ്റി. ബീച്ച്‌ ഫയർഫോഴ്‌സിൽ നിന്ന്‌ രണ്ട്‌ യൂണിറ്റെത്തി തീയണച്ചു.

സംഭവം നടക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പ്‌ കാർ നിർത്തി വിശ്രമിക്കാൻ പോയിരുന്നതായി ഡ്രൈവർ പറഞ്ഞു. അപകട കാരണം വ്യക്തമല്ലെന്ന്‌ ഫയർ ഫോഴ്‌സ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌റ്റേഷൻ ഓഫീസർ പി സതീഷ്‌, ആർ മൂർത്തി, കെ അനൂപ്‌കുമാർ, പി അബീഷ്‌, എൻ രാജേഷ്‌, എം സജീഷ്‌, സി ശ്രീലേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ തീയണച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top