KeralaLatest NewsNewsIndia

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആര്‍എസ്‌എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്സ് ഹൗസില്‍ ക്ഷണിച്ചിരുത്തി ചായ കൊടുത്ത് സല്‍കരിച്ചശേഷമാണ് ശ്രീരാമന് അഭിവാദ്യം അര്‍പ്പിച്ച്‌ പാലാ മെത്രാന്‍ സംഭാവന നൽകിയത്.

Read Also : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 24 കോടി രൂപ സമ്മാനം

ബിജെപിക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവരെല്ലാം രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നുവെന്ന പൊതു ചിത്രം സമൂഹത്തിലുണ്ട്. പൂഞ്ഞാറിലെ എംഎല്‍എ പിസി ജോര്‍ജും സംഭാവന നല്‍കിയിരുന്നു.

പാലാ മെത്രാന്‍ ഇന്ത്യന്‍ കത്തോലിക്കാ സഭയിലും സീറോ മലബാര്‍ കത്തോലിക്കാ സഭയിലും സ്വാധീനമുള്ള വ്യക്തിയാണ്. പണ്ഡിതനും വാഗ്മിയുമായ ജോസഫ് കല്ലറങ്ങാട്ട് വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയില്‍ പ്രഫസറും ആയിരക്കണക്കിന് വൈദികരുടെ ഗുരുനാഥനുമാണ്. ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയിലെ പ്രധാനിയും ദൈവശാസ്ത്ര സംബന്ധമായ കമ്മീഷനില്‍ ദേശീയ മെത്രാന്‍ സമിതിയുടെ ചെയര്‍മാനുമാണ് കല്ലറങ്ങാട്ട്.

Related Articles

Post Your Comments


Back to top button