തൃശൂർ
ബിജെപി തെരഞ്ഞെടുപ്പു കമ്മിറ്റിയിൽനിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയത് പുകച്ച് പുറത്തുചാടിക്കുകയെന്ന ലക്ഷ്യത്തോടെ. മുരളീധര–-സുരേന്ദ്രൻ പക്ഷം നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് പറയുന്നു. സംസ്ഥാന നേതൃത്വത്തെ നിരന്തരം വിമർശിക്കുന്നതാണ് ഔദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചത്.
ദേശീയ നിർവാഹകസമിതിയിലുള്ള മൂന്നുപേരെയും (കെ സുരേന്ദ്രൻ, വി മുരളീധരൻ, പി കെ കൃഷ്‌ണദാസ്) തെരഞ്ഞെടുപ്പു കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കഴിഞ്ഞദിവസം പാർടിയിൽ ചേർന്ന ഇ ശ്രീധരനുമുണ്ട്. ശോഭയ്‌ക്ക് പകരം മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനാണ്. ശോഭ സുരേന്ദ്രൻ വ്യാഴാഴ്‌ചത്തെ വിജയയാത്ര ബഹിഷ്‌കരിച്ചു. കേന്ദ്ര നേതൃത്വത്തിന് ശോഭ പരാതി നൽകും.
കെ സുരേന്ദ്രൻ പ്രസിഡന്റായശേഷം കടുത്ത അവഗണന നേരിടുന്നുവെന്നാണ് ശോഭയുടെ പരാതി. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. മുൻ ജനറൽ സെക്രട്ടറിയായിട്ടും വൈസ് പ്രസിഡന്റാക്കി ഒതുക്കി. ഇതിൽ പ്രതിഷേധിച്ച്
നേതൃത്വവുമായി ഒരു വർഷമായി വളരെ അകൽച്ചയിലാണ്. കേന്ദ്ര നേതൃത്വത്തിന് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. പാർടിയിൽ സജീവമാകാനാണ് കേന്ദ്രനേതൃത്വം നിർദേശിച്ചത്. തുടർന്ന് വിജയയാത്രയിൽ പങ്കെടുത്തുതുടങ്ങി. എന്നാൽ, ജാഥയിൽ സ്ഥിരാംഗമാക്കാതെ അവഗണിച്ചു. ഒരു കേന്ദ്രത്തിൽ പോലും സുരേന്ദ്രന്റെ പേര്ശോഭസുരേന്ദ്രൻ പറഞ്ഞില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പരാതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..