Latest NewsIndia

ചൈനാപേടി ലഡാക്കോടെ ലോകത്തിന് മാറി, ആരും പ്രതീക്ഷിക്കാത്ത യൂറോപ്യന്‍ രാജ്യത്തിന്റെ യുദ്ധക്കപ്പല്‍ ചൈനാ കടലിൽ

ചൈനയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

ബീജിംഗ് : അതിര്‍ത്തികളില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിച്ചും, അയല്‍രാജ്യങ്ങളുമായി തര്‍ക്കങ്ങളിലേര്‍പ്പെട്ടുമാണ് ചൈന ലോകത്തിന് മുന്‍പില്‍ തങ്ങളുടെ അപ്രമാദിത്യം വിളമ്പിയിരുന്നത്. എന്നാല്‍ ഈ വീമ്പിളക്കത്തിന് കിട്ടിയ ശക്തമായ തിരിച്ചടിയായിരുന്നു ലഡാക്കില്‍ ഇന്ത്യയുടെ കൈയ്യില്‍ നിന്നും ലഭിച്ചത്. ഇതോടെ പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ് ചൈന.

ഏറ്റവും ഒടുവിൽ ചൈനക്ക് മുന്നറിയിപ്പുമായി, കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള തര്‍ക്കപ്രദേശമായ ചൈനാക്കടലില്‍ ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ സഞ്ചരിക്കുന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ആണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. 2002നു ശേഷം ഇതാദ്യമായിട്ടാണ് ജര്‍മ്മനിയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനക്കടലിലൂടെ സഞ്ചരിക്കുന്നത്. ചൈനയുടെ അപ്രമാദിത്വം തടയാനും ഈ മേഖലയിലെ അന്താരാഷ്ട്ര ക്രമം പാലിക്കുന്നതിനും വേണ്ടിയാണ് ജര്‍മ്മനിയുടെ ഈ സാഹസം.

തര്‍ക്കപ്രദേശങ്ങളില്‍ സ്ഥിരമായി ബലപ്രയോഗം നടത്തുന്ന ചൈനീസ് നടപടിയെ കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ അയച്ച്‌ അമേരിക്ക പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയ്ക്ക് ഒരു മുന്നറിയിപ്പ് പോലെ ജര്‍മ്മന്‍ യുദ്ധക്കപ്പല്‍ ദക്ഷിണ ചൈനാക്കടലിലൂടെ സഞ്ചരിക്കുന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയാണ്. കഴിഞ്ഞ മാസം ഫ്രാന്‍സും ഒരു ആണവോര്‍ജ അന്തര്‍വാഹിനിയെയും യുദ്ധക്കപ്പലിനെയും ദക്ഷിണ ചൈനാക്കടലില്‍ പട്രോളിംഗ് നടത്താനായി അയച്ചിരുന്നു.

അതിനിടെ ജര്‍മ്മനിയുടെ ഭാഗത്തു നിന്നും യുദ്ധക്കപ്പല്‍ അയക്കുവാന്‍ തീരുമാനിച്ച നീക്കത്തെ പ്രശംസിച്ചു കൊണ്ട് അമേരിക്കയും രംഗത്തുവന്നിട്ടുണ്ട്. ഇന്തോ പസഫിക്കിലെ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനുള്ള ജര്‍മ്മന്‍ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക. എന്നാല്‍ ചൈനയുടെ 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ യുദ്ധക്കപ്പല്‍ കടക്കില്ലെന്ന് ജര്‍മ്മനി അറിയിച്ചിട്ടുണ്ട്.

read also: ‘ആര്‍എസ്‌എസ് രാജ്യസ്‌നേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പാഠശാല, രാഹുലിന് മനസ്സിലാകില്ല’ : പ്രകാശ് ജാവദേക്കര്‍

അടുത്തിടെ വിദേശകപ്പലുകള്‍ക്കെതിരെ ആയുധം പ്രയോഗിക്കുവാന്‍ ചൈന അവരുടെ കോസ്റ്റ് ഗാര്‍ഡിന് അനുമതി നല്‍കിയിരുന്നു. ചൈനയുടെ പുതിയ നിയമനിര്‍മ്മാണത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് എന്ന അമേരിക്കന്‍ ആശയം ചൈനീസ് പ്രസിഡന്റുമായുള്ള ആദ്യ ഫോണ്‍ സംഭാഷത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കുവച്ചിരുന്നു.

Related Articles

Post Your Comments


Back to top button