മണർകാട്> വിശപ്പടക്കാൻ തീറ്റ തേടി റബർ തോട്ടത്തിലെത്തിയ പോത്തുംകിടാവിനെ കൊന്ന് കെട്ടിത്തൂക്കി കൊടും ക്രൂരത.ഒരു വയസ്സുള്ള കിടാവിനെയാണ് റബർ മരത്തിൽ കെട്ടിത്തൂക്കിയത്. മണർകാട് പഞ്ചായത്തിലെ അരീപ്പറമ്പിലാണ് സംഭവം. റബർ തോട്ടത്തിലെ വളർന്നു നിൽക്കുന്ന പച്ചപ്പുല്ല് തിന്നാനെത്തിയ കിടാവിനെ റബർ മരത്തിന്റെ മുകളിലത്തെ ശിഖരത്തിലൂടെ കയറിട്ട് കഴുത്തിൽ കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു.
അരീപ്പറമ്പ് മൂലേപ്പീടികയ്ക്കടുത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. മൂലേക്കുളത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പോത്ത് കിടവാണിത്. വൈകുന്നേരമായിട്ടും കിടാവിനെ കാണാത്തതിനാൽ തിരഞ്ഞെത്തിയപ്പോഴാണ് റബർ മരത്തിൽ കെട്ടിത്തൂക്കിയനിലയിൽ കണ്ടത്.
മൂക്കുകയറും കഴുത്തിലെ കയറുമായി ചേർത്തുകെട്ടിയ നിലയിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടാവിന്റെ പോസ്റ്റ്മോർട്ടം നടത്താൻ നടപടി ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..