മലപ്പുറം
കേരള പൊലീസ് ഫുട്‌ബോൾ അക്കാദമി ഡയറക്ടറായി ഐ എം വിജയൻ ചുമതലയേറ്റു. ഇന്നലെ എംഎസ്‌പി ആസ്ഥാനത്തെത്തിയ അദ്ദേഹം കമാൻഡന്റ് യു അബ്ദുൾ കരീമിന്റെ സാന്നിധ്യത്തിലാണ് പുതിയ ജോലി ഏറ്റെടുത്തത്.
അക്കാദമി സെലക്ഷൻ ക്യാമ്പ് മേയിൽ നടത്താനാണ് ആലോചന. നാല് മേഖലകളായി തിരിച്ചാകും ക്യാമ്പ്. അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ 50 പേരാണ് ആദ്യബാച്ചിൽ. ഇവർക്ക് മേയിൽ പരിശീലനം ആരംഭിക്കാനാണ് പദ്ധതി.
ഐ എം വിജയൻ മലപ്പുറത്ത് ക്യാമ്പ് ചെയ്‌ത് പരിശീലനത്തിന് നേതൃത്വം നൽകും. ചുമതല ഏറ്റെടുക്കുകമാത്രമാണ് ചെയ്‌തതെന്നും ഭാവിപരിപാടികൾ ഉടൻ തുടങ്ങുമെന്നും വിജയൻ പറഞ്ഞു.
മലബാർ സ്‌പെഷ്യൽ പൊലീസ് രൂപീകരിച്ചതിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായാണ് സർക്കാർ കേരള പൊലീസ് ഫുട്‌ബോൾ അക്കാദമി ആരംഭിച്ചത്. കുട്ടികളെ രാജ്യാന്തര നിലവാരത്തിലുള്ള കളിക്കാരായിവളർത്തിയെടുക്കുകയാണ് ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..