തിരുവനന്തപുരം > തൊഴിലുറപ്പ് പദ്ധതിയിൽ അധികദിന തൊഴിലിനുള്ള കൂലി നൽകില്ലെന്ന് കേന്ദ്രസർക്കാർ. ഈ തുക സംസ്ഥാന സർക്കാർ നൽകണമെന്നാണ് ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവ്. കോവിഡിന്റെ ഭാഗമായി 50 ദിവസത്തെ അധികതൊഴിൽ അനുവദിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പിന്മാറ്റം. ഇത് കേരളത്തെ കാര്യമായി ബാധിക്കും. 2,47,000 കുടുംബങ്ങൾക്ക് ഇരുട്ടടിയാകും.
തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പിന്മാറാനാണ് കേന്ദ്രനീക്കം. രണ്ട് വർഷമായി ബജറ്റിൽ തൊഴിലുറപ്പ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കഴിഞ്ഞ 23നാണ് മന്ത്രാലയത്തിലെ തൊഴിലുറപ്പ് വിഭാഗം ഡയറക്ടർ അസാധാരണ ഉത്തരവിറക്കിയത്. അധിക തൊഴിൽ പ്രത്യേകമായി രേഖപ്പെടുത്താനും അതിന്റെ കൂലി നൽകാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാനും നിർദേശിച്ചിട്ടുണ്ട്.
ഒരു ദിവസത്തെ തൊഴിലുറപ്പ് കൂലി 291 രൂപയാണ്. നൂറു ദിനം പൂർത്തിയാക്കിയ 2,47,000 പേർക്ക് ഒരു ദിവസം കൂലി നൽകാൻമാത്രം 7,18,77,000 രൂപ വേണം. അമ്പതു ദിവസത്തെ അധിക തൊഴിലിന് 359.38 കോടി രൂപ വേണം. ഇത്രയും പണം സംസ്ഥാനത്തിന് പെട്ടന്ന് കണ്ടെത്താൻ പ്രയാസമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാൽ ആവശ്യമായ പണം കണ്ടെത്തി ഉത്തരവിറക്കലും നടക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..