NattuvarthaLatest NewsNews

മാതാവിനെയും മകനെയും ആക്രമിച്ച പ്രതി പിടിയിൽ

മലയിൻകീഴ് ; മാതാവിനെയും മകനെയും ആക്രമിച്ച സംഭവത്തിൽ വിളപ്പിൽ കാരോട് പടവൻകോട് ഉസ്മാൻ മൻസിലിൽ ഉസ്മാൻഖാനെ(32) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നവംബർ രണ്ടിന് രാത്രിയാണ് പടവൻകോട് ഷാനി നിവാസിൽ നൗഷാദിനെ(32)യും മാതാവ് നൂർജഹാനെയും പ്രതി ഉൾപ്പെടുന്ന സംഘം ആക്രമിക്കുകയുണ്ടായത്. ഉസ്മാന്റെ ഇറച്ചിക്കടയിൽ ജോലിക്കു ചെല്ലാത്തതിന്റെ വിരോധത്തിലാണു വീട്ടിൽ അതിക്രമിച്ചു കയറി നൗഷാദിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി. ഇതു തടയുന്നതിനിടെയാണ് നൂർജഹാനു ആക്രമണത്തിൽ പരുക്കേറ്റത്. ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ ജി.സുരേഷ്‌ കുമാറും സംഘവുമാണ് പിടികൂടിയിരിക്കുന്നത്.

 

Related Articles

Post Your Comments


Back to top button