Latest NewsNewsIndiaCrime

സഹോദരന്റെ പുത്രനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഹൈദരാബാദ് : സഹോദരന്റെ പുത്രനെ ഭർത്താവ് അമിതമായി ലാളിക്കുന്നതിൽ അസ്വസ്ഥയായ യുവതി കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി. മൂന്നുവയസുകാരനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് എറിഞ്ഞാണ് 22കാരിയായ യുവതി കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; 22കാരിയായ യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. സ്വന്തമായി കുഞ്ഞ് ജനിക്കാത്തതിനാൽ ഇവർക്ക് ഭർത്താവ് സഹോദരന്റെ പുത്രനെ ലാളിക്കുന്നതിൽ അസ്വസ്ഥതയുണ്ടായിരുന്നു. ഇതു കൂടാതെ ഭർത്താവിന്റെ കുടുംബത്തിനോട് അടുക്കുന്നതും ആയിഷയ്ക്ക് ഇഷ്ട്ടമുണ്ടായിരുന്നില്ല.

ഹൈദരാബാദ് ചാർമിനാറിനടുത്ത് ഒരു കെട്ടിടത്തിലാണ് മുഹമ്മദ് എതെഷാമുദ്ദീൻ, സുജാവുദ്ദീൻ എന്നിവർ കുടുബസമേതം താമസിച്ചിരുന്നത്. ഇതിൽ സുജാവുദ്ദീന്റെ ഭാര്യയായിരുന്നു ആയിഷ എന്ന യുവതി. കഴിഞ്ഞ ദിവസമാണ് മൂന്ന് വയസുള്ള ആൺകുട്ടിയെ യുവതി കെട്ടിടത്തിൽ നിന്ന് വലിച്ചെറിയുകയുണ്ടായത്. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല. ആയിഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Post Your Comments


Back to top button