KeralaLatest NewsNews

ടി.വി. രാജേഷിനും പി.എ. മുഹമ്മദ്​ റിയാസിനും ജാമ്യം

കോഴിക്കോട് : ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.

Read Also : നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2010-ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ പൊലീസ് നേതാക്കൾക്കെതിരെ കേസെടുത്തു. ഈ കേസിൽ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകിതിരുന്നതോടെയാണ് ഇവരെ കോടതി റിമാൻഡ് ചെയ്തത്.

Related Articles

Post Your Comments


Back to top button