Latest NewsNewsIndiaCrime

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

ഹൈദരാബാദ്: സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിക്ക് നേരെ ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ സ്വന്തം വസതിയിൽ ചെന്ന് കത്തി ഉപയോഗിച്ച് അക്രമി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ നിന്നും മകളെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിക്കുകയുണ്ടായി.

ഹൈദരാബാദിൽ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഒരു പ്രമുഖ ബ്യൂട്ടി ആന്‍റ് ഹെയർസ്റ്റൈലിങ് സലൂണിൽ ജോലി ചെയ്യുന്ന അക്രമിയെ ഏകദേശം രണ്ട് വർഷത്തോളമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാൻ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണമെന്നാണ് അറസ്റ്റിലായ പ്രതി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

Related Articles

Post Your Comments


Back to top button