03 March Wednesday

കള്ളപ്പണക്കേസ്: ഇബ്രാഹിംകുഞ്ഞിന് ഇഡി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കൊച്ചി > മുസ്ലിംലീഗ് മുഖപത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്‌ക്ക് നോട്ടീസ് അയച്ചു. കൊച്ചിയിലെ ഇഡി ഓഫീസില്‍ 22ന് രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇ--മെയിലിലാണ് ഇഡി നോട്ടീസ് അയച്ചത്.

കളമശേരി സ്വദേശി ജി ഗിരീഷ് ബാബു നല്‍കിയ കേസിലാണ് ചോദ്യം ചെയ്യല്‍. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് പാര്‍ടി പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിച്ചതെന്നാണ് കേസ്.  കള്ളപ്പണം വെളുപ്പിച്ചതിന് ആദായനികുതിവകുപ്പിന് പിഴയൊടുക്കിയതിന്റെ രേഖകള്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍നിന്ന് നേരത്തേ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തിലാണ് ഇത് കിട്ടിയത്. ആ കേസില്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചാംപ്രതിയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top