ഇന്ത്യ–-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ മത്സരം നാളെ അഹമ്മദാബാദിൽ. നാലു മത്സരപരമ്പരയിൽ ഇന്ത്യ 2–-1ന് മുന്നിലാണ്.
ഈ കളി ജയിക്കുകയോ സമനിലയായാലോ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കാം ഇന്ത്യക്ക്. ന്യൂസിലൻഡാകും എതിരാളി.
അഹമ്മദാബാദിൽത്തന്നെ നടന്ന അവസാന ടെസറ്റിൽ 10 വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ടുദിനംകൊണ്ടാണ് പിങ്ക് ടെസ്റ്റ് അവസാനിച്ചത്. ഇന്ത്യൻ സ്‌പിന്നർമാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തീർത്തത്. രാവിലെ 9.30ന് കളി തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..