KeralaNattuvarthaLatest NewsNewsDevotionalSpirituality

മേലൂർ ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെടുത്ത വിഗ്രഹം ശാസ്താവിന്റെതോ, ബുദ്ധന്റേതോ ?

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിന്റെ സമീപമുള്ള കുളത്തിൽ നിന്ന് ഇന്നലെയാണ് നാലടിയോളം പൊക്കമുള്ള വിഗ്രഹം കണ്ടെത്തിയത് . കാഴ്ചയിൽ ബുദ്ധനെന്ന് തോന്നിക്കുമെങ്കിലും ശാസ്താവിന്റെതാണ് വിഗ്രഹമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇത്തരത്തിൽ ഒരു വിഗ്രഹം ഇവിടെയുണ്ടെന്ന് മുൻപേ പ്രദേശവാസികൾക്ക് അറിയാമായിരുന്നെങ്കിലും ഇപ്പോഴാണ് അതെടുത്തു സംരക്ഷിക്കാം അധികൃതരും മറ്റും തയ്യാറാകുന്നത് . പ്രാചീനകാലത്ത് ആ പ്രദേശങ്ങളിൽ ഒരുപാട് ബുദ്ധക്ഷേത്രങ്ങൾ ഉണ്ടായിരുന്നെന്നും പ്രതിമ ബുദ്ധന്റെതാണെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. 15,16 നൂറ്റാണ്ടിലേതാകാം പ്രതിമയെന്നാണ് അധികൃതരുടെ അഭിപ്രായം. കരിങ്കൽ നിർമ്മിതമായ പ്രതിമയ്ക്ക് ഒരു ടണ്ണിനടുത് ഭാരം വരും. ചരിത്ര പണ്ഡിതൻ ആർ രാഘവവാര്യർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ഐക്കണോഗ്രഫി വച്ച് പരിശോധന നടത്തിയാൽ മാത്രമേ പ്രതിമയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പറയാനാകൂ എന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്.

Also Read:തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ബുദ്ധമത്തിന്റെ സ്വാധീനവും,ബുധാലയങ്ങളുടെ സാനിധ്യവും ഉള്ളത് കൊണ്ട് ബുദ്ധന്റെ പ്രതിമയാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെയാണെകിൽ തന്നെ ഈ കണ്ടെത്തൽ കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധീനങ്ങളെ കൂടുതലായി പഠിക്കാൻ സഹായിക്കും . നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് കുളം സ്ഥിതിചെയ്യുന്നത്. റോഡ് നിർമ്മാണത്തിന് മുൻപായി വിഗ്രഹം പുറത്തെടുത്ത് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ അഭിപ്രായത്തെത്തുടർന്നാണ് ഈ കണ്ടെത്തൽ

Related Articles

Post Your Comments


Back to top button