KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തറപറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യം ; പിസി ജോർജ്

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. ജനപക്ഷം എൻ.ഡി.എയുടെ ഭാഗമാകില്ലെന്നും പിസി ജോർജ് പറഞ്ഞു. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.

Read Also :  ‘സ്വപ്നയ്ക്ക് ഇതുവരെ നൽകിയ ലക്ഷക്കണക്കിന് ശമ്പളം ശിവശങ്കർ അടക്കമുള്ളവരിൽ നിന്ന് ഈടാക്കണം’ -ശുപാർശ

അതേസമയം കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എൻഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും പി സി പറഞ്ഞു. എന്നാൽ മുസ്ലീം സമൂഹം തനിക്കെതിരല്ലെന്നാണ് പിസി ജോർജ്ജ് പറയുന്നത്. യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പിസി യുഡിഎഫിനെ തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button