03 March Wednesday

ഡിവൈഎഫ‌്ഐ പ്രവർത്തകനെ ലീഗ്‌ ക്രിമിനൽ സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

പരിക്കേറ്റ ധനേഷ‌് പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ


കാഞ്ഞങ്ങാട‌് >  ലീഗ‌് ക്രിമിനൽ സംഘം ഡിവൈഎഫ‌്ഐ പ്രവർത്തകനെ പതിയിര‌ുന്ന‌്  ആക്രമിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ചു.  ഗുരുതര പരിക്കുകളാേടെ മാണിക്കോത്തെ ടി ധനേഷ‌ി(27)നെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ‌്  അക്രമം. പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മടങ്ങവെയാണ‌് വഴിയിൽ പതിയിരുന്ന ലീഗുകാർ ഇരുമ്പുവടി, കഠാര എന്നിവ ഉപയോഗിച്ച‌് ആക്രമിച്ചത‌്.  പരിക്കു പറ്റിയ ആളെ കൊണ്ടു പോകുന്നതിന‌് സ്വന്തം ബൈക്ക‌് വഴിയിൽ നിർത്തിയിട്ടാണ‌് ധനേഷ‌് സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലേക്ക‌് പോയത‌്.തിരികെ   ബൈക്ക‌് എടുക്കുന്നതിന‌് എത്തിയപ്പോഴാണ‌് ആളൊഴിഞ്ഞ വീട്ടിൽ മറഞ്ഞിരുന്നവർ ചാടി വീണ്‌ ആക്രമിച്ചത്‌. കൈകാലുകളുടെ എല്ലുകൾ പൂർണമായി നുറുങ്ങിയിട്ടുണ്ട‌്. തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top