KeralaCinemaMollywoodLatest NewsNewsIndiaEntertainmentInternational

“മാറ്റിനി” മലയാളത്തിലെ വേറിട്ട ഒ ടി ടി പ്ലാറ്റ്ഫോം

പ്രോജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന മാറ്റിനി , ഒ ടി ടി പ്ലാറ്റ്ഫോമിന്റെ ലോഗോ ലോഞ്ച് ഇന്ന് വൈകുന്നേരം 7 മണിക്ക് ഫഹദ് ഫാസിൽ നിർവഹിച്ചു.

Read Also : സംസ്ഥാനത്ത് താപനില ഉയരുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യം. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എക്സ്ക്ലൂസിവ് ആയ വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്ഫോമിലൂടെ സൗകര്യപൂർവം നടത്താൻ അവസരമൊരുക്കുന്നു.

സിംഗിൾ രജിസ്ട്രേഷനിലൂടെ, മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രോജക്റ്റുകൾ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പൊതുവെ പ്രവർത്തിക്കുക. മാറ്റിനി ഒ ടി ടി പ്ലാറ്റ് ഫോം ഉടൻ തന്നെ പ്ലേ സ്റ്റോറിലും ഐ സ്റ്റോറിലും ലഭ്യമാകും.

Related Articles

Post Your Comments


Back to top button