Latest NewsNewsGulfOman

45 കോടി വര്‍ഷം പഴക്കമുള്ള പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചയച്ചു

ചരിത്രത്തിലെ അപൂര്‍വ്വ സംഭവമെന്ന് ശാസ്ത്രലോകം

മസ്‌ക്കറ്റ്: 45 കോടി വര്‍ഷം പഴക്കമുള്ള പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചയച്ച് ഒമാന്‍. അല്‍ വുസ്ത ഗവര്‍ണേറ്റിലെ ഹൈമ വിലായത്തിലുള്ള സൈഹ് അല്‍ അഹ്മൈറില്‍ കണ്ടെത്തിയ ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണമാണ് ഒമാന്‍ തിരിച്ചയച്ചിരിക്കുന്നത്. ശാസ്ത്ര ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായാണ് ശാസ്ത്ര ലോകം ഇതിനെ വിലയിരുത്തുന്നത്.

Read Also :അഫ്ഗാനിൽ മാ​ധ്യ​മ​പ്രവർത്തകരെ വെടിവച്ചു കൊന്നു

450 ദശലക്ഷം പഴക്കുമുണ്ടെന്ന് കരുതപ്പെടുന്ന ഈ പാറക്കഷ്ണത്തിന് സൈഹ് അല്‍ ഉഹൈമിര്‍ 008 എന്ന പേര് നല്‍കുകയും ചെയ്തിരുന്നു. 1999 ലാണ് ഈ കല്ലിനെ ശാസ്ത്രീയമായി രേഖപ്പെടുത്തിയതെന്ന് ഒമാന്‍ ഭൗമശാസ്ത്രജ്ഞനായ അല്‍ കിന്ദി പറഞ്ഞു. 2000 ല്‍ ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം പുറത്തുവന്നതെന്നും ഈ കല്ല് കണ്ടെത്തിയതിന് രണ്ട് കിലോ മീറ്റര്‍ അകലെ സൈഹ് അല്‍ ഉഹൈമിര്‍ 5 എന്ന പേരിട്ട മറ്റൊരു കല്ല് കൂടി കണ്ടെത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് വഴിയാണ് പാറക്കഷ്ണം ചൊവ്വയിലേക്ക് തിരിച്ചെത്തിച്ചത്. മനുഷ്യന്‍ ചൊവ്വയിലേക്ക് തിരിച്ചയക്കുന്ന കല്ലെന്ന പ്രത്യേകതയും ഇതിനുണ്ട്. ചൊവ്വയുടെ പ്രകൃതിയിലുണ്ടായ മാറ്റം പഠിക്കുന്നതിന് 450 ദശലക്ഷം പഴക്കമുള്ള ഈ പാറക്കഷ്ണം ഉപകരിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

Related Articles

Post Your Comments


Back to top button