തൊടുപുഴ > കോൺഗ്രസിന്റെ കാലം കഴിഞ്ഞെന്ന തിരിച്ചറിവ് കെ സുധാകരൻ അടക്കമുള്ള നേതാക്കൾക്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുമെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഈ തിരിച്ചറിവ് എല്ലാ കോൺഗ്രസുകർക്കും ഉണ്ടാകണം. മുസ്ലിംലീഗില്ലെങ്കിൽ യുഡിഎഫ് വട്ടപ്പൂജ്യമാണ്. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗ് ഉൾപ്പെടെയുള്ള വർഗീയ പാർടികളാണ്. എസ്‌ഡിപിഐ, വെൽഫെയർ പാർടി എന്നിവയുമായുള്ള ബന്ധം യുഡിഎഫ് ഉപേക്ഷിക്കുന്നില്ല.
കോൺഗ്രസ് ദുഷ്‌ടലാക്കോടെയാണ് ശ്രീ എമ്മുമായി ബന്ധപ്പെട്ട ഭൂമി വിഷയത്തിൽ വിവാദം ഉയർത്തുന്നത്. കണ്ണൂരിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിലാണ് ശ്രീ എം ഇടപെട്ടത്. മറിച്ച് കോൺഗ്രസ് ഉയർത്തുന്ന വാദങ്ങളിൽ കഴമ്പില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..