CricketLatest NewsNewsIndiaSports

ക്രിക്കറ്റ് ടൂർണമെന്റിൽ മാൻ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി സംഘാടകർ

ഭോപ്പാലിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിലാണ് വിജയിക്ക് പെട്രോൾ സമ്മാനമായി നൽകിയിരിക്കുന്നത്. ടൂർണമെന്റിൽ മാൻ ഓഫ് ദി മാച്ച് ആയ മത്സരാർത്ഥിക്ക് അഞ്ച് ലിറ്റർ പെട്രോൾ ആണ് സംഘാടകർ നൽകിയത്. ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ സലാഹുദ്ദീൻ അബ്ബാസി എന്നയാളാണ് മാൻ ഓഫ് ദി മാച്ച് ആയത്.

Read Also : റെക്കോർഡുകൾ പഴങ്കഥയാക്കി വിരാട് കൊഹ്‌ലി ; ഇന്ത്യൻ നായകൻ ചരിത്ര നേട്ടത്തിനരികെ

മത്സരം കഴിഞ്ഞ് മാൻ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റർ പെട്രോൾ സമ്മാനം നൽകുന്നതിന്റെ ചിത്രം ട്വിറ്ററിൽ വൈറലാണ്. രാജ്യത്ത് പെട്രോൾ–ഡീസൽ വില കുതിച്ചുയരുന്ന സമയത്ത് ഇതിനേക്കാൾ മികച്ച ട്രോൾ ഇല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. അടുത്തിടെ തിരുക്കുറൽ ഈരടികൾ കാണാതെ ചൊല്ലുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സൗജന്യമായി പെട്രോൾ നൽകുന്ന പമ്പിനെ കുറിച്ചുള്ള വാർത്തയും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

Related Articles

Post Your Comments


Back to top button