Latest NewsUAENewsGulf

‘സാംസ്കാരിക വിസ’ ; കാലാകാരന്മാർക്ക് 10 വർഷത്തേക്കുള്ള വിസ അനുവദിക്കാനൊരുങ്ങി ദുബായ്

സാംസ്കാരിക വിസ അനുവദിക്കാനൊരുങ്ങി ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി

ദുബായ് : ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കാനൊരുങ്ങി ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി. ‘സാംസ്കാരിക വിസ’ എന്ന പേരിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. 2019ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭത്തിന് തുടക്കം കുറിച്ചത്.

പ്രതിഭാസമ്പന്നമായ സർഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബായ്യെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയിൽ
ദുബായുടെ സാംസ്കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയർത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.

46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 സാംസ്കാരിക വിസാ അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകർ മാനദണ്ഡങ്ങൾ പാലിച്ചു. ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Post Your Comments


Back to top button