KeralaLatest NewsNews

സംസ്ഥാന രാഷ്ട്രീയം മാറി മറിയും, ആര്‍. എസ്. എസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെ
ചില രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് സൂചന. ചൂടുപിടിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ  ആര്‍. എസ് എസ് നേതാക്കളെ കണ്ട് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പുമാര്‍. കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സമകാലിക രാഷ്ട്രീയവും പളളിത്തര്‍ക്കങ്ങളുമെല്ലാം ചര്‍ച്ചയില്‍ വിഷയമായതായി സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടു. അഹമ്മദാബാദ് ഭദ്രാസനത്തിലെ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ യൂലിയൂസ്, കൊച്ചി ബിഷപ്പ് യാക്കൂബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് സഹ സര്‍ കാര്യവാഹക് മന്‍മോഹന്‍ വൈദ്യയുമായാണ് ഇവര്‍ ചര്‍ച്ച നടത്തിയത്.

Read Also : ഒരു യോഗാ കേന്ദ്രം തുടങ്ങാന്‍ ആവശ്യമായ സ്ഥലം സംബന്ധിച്ച ചര്‍ച്ചയാണ് ഇത്രയും വിവാദമാക്കിയത്

സഭയും ആര്‍.എസ്.എസുമായി ഇപ്പോള്‍ നല്ല ബന്ധമാണുളളതെന്നും ആ ബന്ധം മെച്ചപ്പെടുത്താനാണ് ഇപ്പോള്‍ മന്‍മോഹന്‍ വൈദ്യയെ കണ്ടതെന്നുമാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്. ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗവും ഒരുപോലെ മുന്‍കൈയെടുത്തു.കേന്ദ്ര സര്‍ക്കാരുമായി സഭയ്ക്ക് ഇപ്പോള്‍ നല്ല ബന്ധമാണുളളത്. പ്രധാനമന്ത്രി ഉള്‍പ്പെടെ പളളിത്തര്‍ക്കത്തില്‍ നേരിട്ടിടപെട്ട സാഹചര്യത്തിലാണ് ആര്‍.എസ്.എസുമായി ബന്ധം മെച്ചപ്പെടുത്താന്‍ സഭ തീരുമാനിച്ചത്.

2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഓര്‍ത്തഡോക്സ് സഭ വലിയ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണം സഭയ്ക്കുണ്ടായില്ല. മാത്രമല്ല നിലവില്‍ യുഡിഎഫിനെയും കാര്യമായെടുക്കേണ്ട എന്ന നിലപാടാണ് സഭയ്ക്ക്.

 

 

Post Your Comments


Back to top button