NattuvarthaLatest NewsNews

മൂന്നാം ക്ലാസുകാരിയുടെ കാലുകൾ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു

അഞ്ചാലുംമൂട്; അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി ലഭിച്ചിരിക്കുന്നു. പനയം പഞ്ചായത്ത് പരിധിയിൽ 5 ദിവസം മുൻപായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദ്ദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറംലോകമറിയുന്നത്. പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റതാണെന്നു പറയണമെന്നു പിതാവ് കുട്ടിക്കു നിർദേശം നൽകിയിരുന്നു.

അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകുകയുണ്ടായി. ആരോഗ്യവകുപ്പ്,ചൈൽഡ് ലൈൻ അധികൃതർ വിവരം അഞ്ചാലുംമൂട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Related Articles

Post Your Comments


Back to top button