KeralaCinemaMollywoodLatest NewsNewsEntertainment

ട്രാഫിക് നിയമം തെറ്റിച്ച് എത്തിയ ദുൽഖർ സൽമാന്റെ കാർ പുറകോട്ടെടുപ്പിച്ച് പോലീസ് ; വീഡിയോ കാണാം

ട്രാഫിക് നിയമം തെറ്റിച്ചെത്തിയ ദുൽഖർ സൽമാന്റെ കാർ പുറകോട്ട് എടുപ്പിക്കുന്ന  പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാർ കണ്ട് വാഹനം ഓടിക്കുന്നത് ദുൽഖർ ആണെന്ന് മനസ്സിലാക്കിയ ആരാധകർ പകർത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ് 

തെറ്റായ വഴിയിൽ കൂടി വന്ന താരം വാഹനം കുറച്ച് നേരം നിർത്തിയിടുകയായിരുന്നു. സ്ഥലത്തെത്തിയ ട്രാഫിക് പോലീസ് തെറ്റായ വഴിയിലാണ് വന്നതെന്ന് പറയുകയും ശരിയായ വഴി കാണിച്ചുകൊടുക്കുന്നതും വിഡിയോയിൽ കാണാം. ഉടൻ തന്നെ ദുൽഖർ വാഹനം പിന്നിലേക്ക് എടുത്ത് ശരിയായ വഴിയേ പോകുകയായിരുന്നു. ദുൽഖറിനെ കണ്ടതിന്റെ ആവേശത്തിൽ ആണ് ആരാധകർ വീഡിയോ പകർത്തിയത്.

വീഡിയോ കാണാം :

Related Articles

Post Your Comments


Back to top button