KeralaLatest NewsNewsEntertainment

മദ്യമാണ് ചിലര്‍ക്ക് റിലാക്സേഷന്‍; ബിജു മേനോനെക്കുറിച്ച് സംയുക്ത

എനിക്ക് അതിനെപ്പറ്റി സംസാരിക്കുന്നതേ ഇഷ്ടമല്ല,

അഭിനയത്തിൽ നിന്നും പിന്മാറിയെങ്കിലും ആരാധകർക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ്മ. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ബിജു മേനോനും സംയുക്ത വര്‍മ്മയും തങ്ങളുടെ ദാമ്പത്യവും മനോഹരമായി മുന്നോട്ട് കൊണ്ട് പോകുകയാണ്.

ബിജുമേനോനെക്കുറിച്ച്‌ സംയുക്ത നടത്തിയ ചില വെളിപ്പെടുത്തലുകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ” ബിജുവേട്ടന്‍ കഴിക്കും കഴിച്ചോട്ടെ, എനിക്ക് അതിനെപ്പറ്റി സംസാരിക്കുന്നതേ ഇഷ്ടമല്ല, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ, ജോലി കഴിഞ്ഞുവരുന്നത് നല്ല സമ്മര്‍ദ്ദത്തിലായിരിക്കും, ഒന്നു റിലാക്സ് ചെയ്യാന്‍ തോന്നില്ലേ ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും റിലാക്സേഷന്‍. ചിലര്‍ക്ക് മദ്യമാണ് റിലാക്സേഷൻ ” സംയുക്ത പറയുന്നു

Related Articles

Post Your Comments


Back to top button