KeralaCinemaMollywoodLatest NewsNewsEntertainment

സുരേഷ് ഗോപി ബിസിയാണ് !

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ സിനിമാ ചിത്രീകരണത്തിനായി പുറപ്പെട്ട് നടൻ സുരേഷ് ഗോപി. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാൻ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി സിനിമാ ഷൂട്ടിങ്ങിനായി പുറപ്പെടുന്നത്.

Also Read:ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച വെച്ച സുരേഷ് ഗോപിയെ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നു മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ താത്പര്യം. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങിനായി സുരേഷ് ഗോപി പോകുമെന്നും ഈ മാസം അഞ്ച് മുതൽ അദ്ദേഹം ഷൂട്ടിങ് തിരക്കുകളിലായിരിക്കുമെന്നുമാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നത്. ഈ മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്ന് സുരേഷ് ഗോപിയ്ക്ക് തെരഞ്ഞെടുക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടിയിൽ നിന്നുള്ള സമ്മര്‍ദ്ദത്തിനിടയിലും താൻ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Post Your Comments


Back to top button