Latest NewsNewsIndiaCrime

പൊറോട്ട എടുത്തുകഴിച്ചതിന് 25കാരനെ 52കാരന്‍ തല്ലിക്കൊന്നു

കോയമ്പത്തൂര്‍: അനുവാദമില്ലാതെ പ്ലേറ്റില്‍നിന്ന് പൊറോട്ട എടുത്തുകഴിച്ച 25കാരനെ 52കാരന്‍ തല്ലിക്കൊന്നു. കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശി ജയകുമാറിനെയാണ് ദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു കേസിനാസ്പദമായ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാര്‍ ഇതിനിടെയാണ് സമീപത്തെ തട്ടുകടയിലിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കാണുന്നത്. തുടര്‍ന്ന് മദ്യലഹരിയില്‍ ഇവിടെ എത്തിയ യുവാവ് വെള്ളിങ്കിരിയുടെ പ്ലേറ്റില്‍നിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു ഉണ്ടായത്. ഇത് വെള്ളിങ്കിരി ചോദ്യംചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്യുകയുണ്ടായി. വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടര്‍ച്ചയായി അടിക്കുകയായിരുന്നു ഉണ്ടായത്. സാരമായി മര്‍ദ്ദനമേറ്റ ജയകുമാര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയുണ്ടായി.

നാട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു ഉണ്ടായത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയില്‍ വെള്ളിങ്കിരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments


Back to top button