03 March Wednesday

കണ്ണൂർ മുട്ടം സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021


കുവൈറ്റ് സിറ്റി> സബാ അഹ്‌മദ് ഏരിയായില്‍  നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) മരിച്ചു. ഇന്ന് വൈകിട്ട്  അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ഭാര്യ- : സാബിറ. ‍മക്കള്: -മുഹമദ് ജാസിം, മുഹമദ് നാസിം . കെ കെ സ്വാലിഹ് മൗലവിയുടെയും കദീജയുടെയും മകനാണ്. കെ.കെ.എം.എ അംഗമാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റിൻ്റെ നേത്യത്വത്തില്‍ നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top