KeralaLatest NewsNews

യുവാക്കളുടെ ആവേശകരമായ പങ്കാളിത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത; അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍

പാലക്കാട് : ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളിത്തമാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ സവിശേഷതയെന്ന് അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രന്‍. നാല് പതിപ്പുകളായി മേള നടത്തിയതിലൂടെ എല്ലാ മേഖലയിലും യുവാക്കളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി. മേളയോടൊപ്പം ഇനി ദീര്‍ഘദൂരം ഇവര്‍ സഞ്ചരിക്കേണ്ടവരാണെന്നും അജോയ് ചന്ദ്രന്‍ പറഞ്ഞു.

സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലക്കാടിന്റെ മണ്ണിന് മേളയിലൂടെ നവ്യാനുഭവം നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും അജോയ് ചന്ദ്രന്‍ പറഞ്ഞു. ഇത്തവണത്തെ മേളയ്ക് ലഭിച്ച ആവേശകരമായ ആസ്വാദക പങ്കാളിത്തം പ്രാദേശികമായി ഇത്തരം പതിപ്പുകള്‍ നടത്തേണ്ടത്തിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ലോക സിനിമയെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിന് ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രമം നടത്തുമെന്നും അജോയ് ചന്ദ്രന്‍ വ്യക്തമാക്കി.

Read Also :  ഭാര്യ ജമീല മത്സരിക്കുമെന്നത് ശുദ്ധ അസംബന്ധം , ഇത് ആരോ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ

പ്രേക്ഷകരുടെ സഹകരണമാണ് ഇത്തവണത്തെ മേളയുടെ വിജയ ഘടകം. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രോഗ്രാമുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ മേളയെ വിജയിപ്പിക്കാനായത് മലയാളികളുടെ അച്ചടക്കബോധത്തിന് മറ്റൊരു തെളിവായെന്നും അജോയ് ചന്ദ്രന്‍ കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button