KeralaLatest NewsNews

‘വിശ്വാസികളുടെ പ്രതിനിധിയാണ് ഞാൻ’; 40000 വരെ ഭൂരിപക്ഷം അവകാശപ്പെട്ട് പിസി ജോര്‍ജ്

പൂഞ്ഞാർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ജനപക്ഷം എംഎല്‍എ പിസി ജേര്‍ജ്. പൂഞ്ഞാറില്‍ മാത്രമെ മത്സരിക്കൂ. എന്‍ഡിഎയുടെ ഭാഗമാവില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂഞ്ഞാറില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ നമുക്ക് പിന്തുണയുണ്ടെന്ന് പറയാമെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. അങ്ങനെയാണെങ്കില്‍ അവരോട് കൂടുതല്‍ സ്‌നേഹമാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫോര്‍മുലയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ശബരിമല വിഷയത്തോടെ ബിജെപിയുടെ വോട്ട് വര്‍ധിച്ചുവെന്നും സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. ആര് വന്നാലും ഞാന്‍ തോല്‍പിക്കുമെന്ന് പിസി വ്യക്തമാക്കി.

അതേസമയം മുസ്ലീം വോട്ടിനെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുസ്ലീമില്‍ തീവ്രവാദ സ്വഭാമുള്ള ആളുകളുണ്ട്, അതുമായി യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. യഥാര്‍ത്ഥ ഇസ്ലാമിന് രാജ്യത്തോട് സ്‌നേഹമുണ്ടാവും. ഇന്ത്യയില്‍ എല്ലായിടത്തും ഒരു വിഭാഗം മുസ്ലീങ്ങള്‍ തീവ്രവാദത്തിലേക്ക് പോയിട്ടുണ്ടെന്നും പിസി വ്യക്തമാക്കി. പിസി ജോര്‍ജുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടികാഴ്ച നടത്തിയിയിരുന്നു. മുന്നണി പ്രവേശനത്തില്‍ തീരുമാനം ആയില്ലെന്നായിരുന്നു കൂടികാഴ്ച്ചക്ക് ശേഷം സുരേന്ദ്രന്‍ പറഞ്ഞത്. ഒരു മുന്നണിയുടെയും ഭാഗമാവുന്നില്ലെന്ന് പിസി ജോര്‍ജ് നേരത്തേയും പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പിസിയുടെ പക്ഷം.

Read Also: ശബരിമല വിശ്വാസികള്‍ക്ക് മാത്രമല്ല രാഷ്ട്രീയക്കാര്‍ക്കും നിര്‍ണായകമായ വിഷയം

‘എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണ്. ശബരിമല പ്രശ്നം ഉണ്ടായപ്പോള്‍ ആദ്യം സ്ത്രീകളെ തടയാന്‍ പോയത് ഞാനാ. അത് എല്ലാവര്‍ക്കും അറിയാം. വിശ്വാസികളുടെ പ്രതിനിധി എന്ന നിലയിലാണ് അത് ചെയ്തത്. എന്റെ കടമയായിരുന്നു അത്. ഞാന്‍ റെസ്റ്റ് എടുത്തത് സുരേന്ദ്രന്‍ വന്ന ശേഷമാണ്. സ്ത്രീകളും പൊലീസും ഒരു ഭാഗത്തും അപ്പുറത്ത് ഞങ്ങളും. സുരേന്ദ്രന്‍ വന്നിട്ട് പറഞ്ഞു. ചേട്ടന്‍ പൊയിക്കോ..ഞാന്‍ നോക്കിക്കോളാന്ന്. പിന്നെ വന്നത് രാഹുല്‍ ഈശ്വറാണ്. അദ്ദേഹവും ശക്തമായ നിലപാട് സ്വീകരിച്ചു. അത് കഴിഞ്ഞ് ഞാന്‍ പോയി ചായ കുടിച്ചു. അതുകൊണ്ടൊക്കെ എനിക്ക് സുരേന്ദ്രനോട് മനസില്‍ ഒരു സ്നേഹം ഉണ്ട്. സുരേന്ദ്രന് പിന്തുണകൊടുത്തതാണ് എനിക്കെതിരെ പ്രചാരണം വരാന്‍ കാരണം. ആരുമായും യോചിച്ചുപോകും.’- പിസി ജോര്‍ജ് പറഞ്ഞു.

Related Articles

Post Your Comments


Back to top button