Latest NewsNewsIndia

ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകന്‍ അടിച്ചുകൊലപ്പെടുത്തി : സംഭവം നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെ

ചെന്നൈ: ഓട്ടോഡ്രൈവറെ പട്ടാപ്പകല്‍ സഹപ്രവര്‍ത്തകന്‍ അടിച്ചുകൊലപ്പെടുത്തി . ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഓട്ടോ ഡ്രൈവര്‍ സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമാണ് സഹപ്രവര്‍ത്തകനും സ്റ്റേഷനിലെ ചുമട്ടുകാരനുമായ അലക് കുമാറിന്റെ ആക്രമണത്തില്‍ മരിച്ചത്. നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ രാവിലെയാണ് അതിക്രൂരമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൂങ്കാവനവും അലക് കുമാറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന്റെ പ്രതികാരമായി രാവിലെ സ്റ്റേഷന്‍ പരിസരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പൂങ്കാവനത്തെ വലിയ കല്ലുപയോഗിച്ച് അലക് കുമാര്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂങ്കാവനം മരണത്തിന് കീഴടങ്ങി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അലക് കുമാര്‍ കല്ലുമായി വരുന്നതും ആക്രമിക്കുന്നതും കാണാം

 

 

Related Articles

Post Your Comments


Back to top button