Life Style

ചര്‍മ്മ സംരക്ഷണത്തിനായി ബദാം

 

ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമില്‍ പ്രോട്ടീന്‍,ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്
ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ കൂടുതല്‍ മൃദുവാക്കാനും സഹായിക്കും.

ബദാമിലെ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റി ചര്‍മ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാന്‍ അവസരമൊരുക്കുന്നു. മുഖസൗന്ദര്യത്തിനായി ബദാം മൂന്ന് രീതിയില്‍ ഉപയോഗിക്കാം…

ഒരു ടീസ്പൂണ്‍ ബദാം പൊടിച്ചതും, രണ്ട് ടീസ്പൂണ്‍ കടലപ്പൊടിയും, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കൂടി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഇടാവുന്നതാണ്.

ഒരു ടേബിള്‍ സ്പൂണ്‍ ബദാം പൊടിയും, രണ്ട് ടേബിള്‍ സ്പൂണ്‍ പാലും മിശ്രിതമാക്കി 20 മിനിറ്റ്
മുഖത്തിടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തില്‍ മുഖം നന്നായി കഴുകി വൃത്തിയാക്കുക.

അഞ്ച് ബദാം തലേ ദിവസം രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വയ്ക്കുക. അടുത്ത ദിവസം രാവിലെകുതിര്‍ത്ത ബദാം മിക്‌സിയില്‍ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തിടുക.

Related Articles

Post Your Comments


Back to top button