USALatest NewsNewsInternational

കാണാതായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

കാലിഫോര്‍ണിയ: ഒരാഴ്ച മുമ്പ് കാലിഫോര്‍ണിയയിലെ ഫ്രിമോണ്ടില്‍ നിന്ന് കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ച്വഡ്ക്കറെ(19)യാണ് ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഹൈവേ പെട്രോള്‍ അറിയിക്കുകയുണ്ടായി.

കലവാറസ് ഹൈവേയില്‍ ആറടി താഴ്ചയില്‍ ചാരനിറത്തിലുള്ള ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി സൈക്കിള്‍ യാത്രക്കാരനാണ് പൊലീസില്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോഗ് ഫുഡ് വാങ്ങാനായി അഥര്‍വ വീട്ടില്‍ നിന്ന് കാറുമായി പുറത്തേയ്ക്ക് പോയത്. പിന്നീട് അഥര്‍വയെ കാണാതാകുകയായിരുന്നു ഉണ്ടായത്. റോഡിലൂടെ കാര്‍ ഉരസിപോയതിനോ തെന്നി നീങ്ങിയതിന്റെയോ അടയാളങ്ങളൊന്നും സംഭവസ്ഥലത്ത് നിന്ന് പൊലീസിന് കിട്ടിയിട്ടില്ല എന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Related Articles

Post Your Comments


Back to top button